തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ സംസ്ഥാനം ജാഗ്രതയിൽ
തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ സംസ്ഥാനം ജാഗ്രതയിൽ. പാലക്കാടും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിലും ഇന്നും മഴ കനക്കാൻ സാധ്യതയുണ്ട്. ഇന്നലെ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിലടക്കം ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത വേണം. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
#kerala#kerala heavy rain#Kerala weather alert# Heavy rain warning Kerala# Weather advisory Kerala# Rainfall forecast update# Monsoon alert Kerala# Emergency preparedness Kerala# Weather advisory for Kerala state# Rain alert Kerala today# Kerala weather forecast# Extreme weather alert in Kerala
Related Posts
Fetching related posts...