NEWS

തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്തി | Thrissur Zoological Park: Ticket prices reduced

9 March 2026
0 Comments
69 Views

തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്തി

🛑🛑🛑🛑🛑🛑🛑🛑🛑


മാർച്ച് നാലിന് തിരുവനന്തപുരത്ത് ചേർന്ന തൃശ്ശൂർ സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആന്റ് ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണസമിതി യോഗ തീരുമാനപ്രകാരം പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്കുകളിൽ ഇളവു വരുത്തി.


12 വയസിന് മുകളിലുള്ള മുതിർന്നവർക്ക് പ്രവേശന ടിക്കറ്റിന് 70 രൂപയും ബസ് ടിക്കറ്റിന് 30 രൂപയുമാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ള നിരക്ക്. 

അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും 20 രൂപയും 

60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും 30 രൂപ വീതവുമാണ് പുതുക്കിയ നിരക്ക്. 


ഹെഡ് മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ അനുമതിയോടെ സ്കൂൾ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന അഞ്ച് മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും 20 രൂപയും, 20 കുട്ടികൾക്ക് ഒരാൾ എന്ന നിലയിൽ അവരോടൊപ്പമുള്ള അധ്യാപകൻ അല്ലെങ്കിൽ സ്റ്റാഫിന് പ്രവേശന ടിക്കറ്റിന് 20 രൂപയും ബസ് ടിക്കറ്റിന് 30 രൂപയുമാണ് ഈടാക്കുക. 


പുതുക്കിയ നിരക്കുകൾ മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൃശ്ശൂർ സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആന്റ് ഡെവലപ്‌മെന്റ് സൊസൈറ്റി അധികൃതർ അറിയിച്ചു.

Related Posts

Fetching related posts...