
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങ ൾക്ക്നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി.അബ്ദുറഹിമാന്റെ നിർദേശ പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ കായിക താരങ്ങ ൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
Tags:#kerala
Sobin Mathew Verified Editorial Staff
Covering financial markets, commodity rates, and practical technology insights for India. Researched and fact-checked in accordance with our Editorial Policy.
Published on 2 May 2024General Information · Disclaimer
Related & Trending Stories
Recommended based on your reading interest



